മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകുന്ന കേരളീയം 2026 ഇന്ന് ഓറഞ്ചില്‍

ഓറഞ്ച് (ന്യൂ സൗത്ത് വെയില്‍സ്): കേരളനാട് വായനശാല ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന സാഹിത്യ-സാംസ്‌കാരിക ഉത്സവമായ ‘കേരളീയം 2026’ (KLFA 2026) ഇന്ന് (തിങ്കളാഴ്ച, നവംബര്‍ 16) ഓറഞ്ച് സിവിക് തിയേറ്ററില്‍ (135 Byng Street, Orange NSW) അരങ്ങേറും. പ്രാദേശിക സമയം വൈകിട്ട് 4.30-ന് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ കേരള വനിതാ-ശിശുവികസന, തൊഴില്‍, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ സിഡ്നിയിലെത്തിയ മന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഓസ്ട്രേലിയന്‍ നാഷണല്‍ സെക്രട്ടറി ഷൈബു പീച്ചിയോട്, ഓസ്ട്രേലിയന്‍ ഐ.ഒ.സി യൂത്ത് വിംഗ് പ്രസിഡന്റ് ഗുര്‍ജിന്ദര്‍ സിംഗ് ഗവി, ഐ.ഒ.സി കേരള ചാപ്റ്റര്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ആന്റണി യേശുദാസന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജിന്‍സ് മാത്യു,സംസ്ഥാന പ്രസിഡണ്ട് ബിനു,സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത്,ട്രഷറര്‍ സുജിന്‍ , സംസ്ഥാന ഭാരവാഹികളായ ബിനു, പ്രശാന്ത്, സുജിന്‍ എന്നിവരും സിഡ്‌നിയിലെ പ്രമുഖ വ്യവസായികളായ ജാക്ക് ചെമ്മരിക്ക, ഡോ. ബാബു ഫിലിപ്പ്,കേരളീയം 2026 ചെയര്‍മാന്‍ സിജു ജേക്കബ്, എഴുത്തുകാരന്‍ കെ. ഉണ്ണികൃഷ്ണന്‍,മറ്റ് സാമൂഹിക നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് മന്ത്രിക്ക് നല്കിയത്

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഓസ്ട്രേലിയയിലെ ബഹുസ്വര ഐക്യവും ആഘോഷിക്കുന്ന വേദിയില്‍ പത്മരാഗം അവാര്‍ഡുകള്‍, മലയാളി ബിസിനസ് അവാര്‍ഡുകള്‍,പുസ്തക പ്രകാശനങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍, സംഗീത-നൃത്ത പരിപാടികള്‍ എന്നിവ നടക്കും.പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *