പ്രവാസികൾക്ക് ആശ്വാസം; ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദിയ എയർലൈൻസ്

കോഴിക്കോട് / ജിദ്ദ: ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദിയ എയർലൈൻസ്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളായ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുതിയ സർവീസ് ഉണ്ടായിരിക്കുക.

പുതിയ സമയക്രമം അനുസരിച്ച് ജിദ്ദയിൽ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലെത്തും. തുടർന്ന് കോഴിക്കോട്ട് നിന്ന് രാത്രി 7.05-ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിത്. നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചതോടെ യാത്രാസമയത്തിലുണ്ടാകുന്ന വലിയ ലാഭത്തിന് പുറമെ, കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടും യാത്രക്കാർക്ക് ഒഴിവായിക്കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *