മെൽബൺ: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള നെഹ്റു ജയന്തിയും ശിശുദിനാഘോഷവും 2026 നവംബർ 28-ന് മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിൽ (35 Somerville Road, Hampton Park, VIC 3976) വെച്ച് നടക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളായ ചാണ്ടി ഉമ്മൻ എം.എൽ.എയും നാട്ടകം സുരേഷ് എം.എൽ.എയും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്. പോസ്റ്ററിലുള്ള ക്യു.ആർ (QR) കോഡ് സ്കാൻ ചെയ്ത് പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജിജേഷ് (0425 897 610), ലിന്റോ (0414 659 992), റോബിൻ (0426 699 714), ഷിനോയ് (0424 352 255), അനീഷ (0431 412 391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

