അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും പിടിച്ചെടുത്ത് എൻസിബി, ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്ന അന്തർസംസ്ഥാന ശൃംഖലയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തകർത്തു.

എൻസിബിയുടെ ജമ്മു, ഡൽഹി സോണൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ നീക്കത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഷഹ്ദരയിലുള്ള രഹസ്യ ഗോഡൗണിൽ നിന്നാണ് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ക്യാപ്സ്യൂളുകളും ചുമമരുന്ന് കുപ്പികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *