കുന്നമുള്ള: തെക്കുപടിഞ്ഞാറൻ ക്വീൻസ്ലാൻഡിലെ കുന്നമുള്ളയിൽ പ്രധാനപ്പെട്ട തദ്ദേശീയ പൈതൃക കേന്ദ്രം സംരക്ഷിക്കുന്നതിനായി അഗ്നിശമന സേനയും കുഞ്ച (Kunja) വിഭാഗക്കാരും സംയുക്തമായി സാംസ്കാരിക പ്രാധാന്യമുള്ള അപകടനിവാരണ തീയിടൽ (ഹസാർഡ് റിഡക്ഷൻ ബേൺ) പൂർത്തിയാക്കി. റൂറൽ ഫയർ സർവീസ് ക്വീൻസ്ലാൻഡും ക്വീൻസ്ലാൻഡ് ഫയർ ആൻഡ് റെസ്ക്യൂവും കുഞ്ച ജനതയോടൊപ്പം ചേർന്ന് സാൻഡ്ഹില്ലിലാണ് ഈ ദൗത്യം നടത്തിയത്.
പ്രദേശത്തെ തദ്ദേശീയ കുടുംബങ്ങളുടെ ‘യുംബ’ (Yumba) ആയിരുന്ന ഈ സ്ഥലം അംഗീകരിക്കപ്പെട്ട ഒരു ശ്മശാനഭൂമി കൂടിയാണ്. വർഷങ്ങൾ നീണ്ട സഹകരണത്തിനും കൃത്യമായ ആസൂത്രണത്തിനും ശേഷമാണ് ഈ നീക്കം നടപ്പിലാക്കിയത്. ദൗത്യത്തിനിടെ സാംസ്കാരിക ആചാരങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫസ്റ്റ് നേഷൻസ് മിറ്റിഗേഷൻ ഓഫീസർ ആദം ഓസ്ബോൺ സഹായിച്ചു.
തദ്ദേശീയ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇത്തരം കൂട്ടായ്മകൾക്ക് എങ്ങനെ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.

