സിഡ്നി: നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷന്റെ (നന്മ – NANMA) 2026-27 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സുനിൽ പിള്ള (പ്രസിഡന്റ്), പ്രവീൺ സോളമൻ (വൈസ് പ്രസിഡന്റ്), റോണി ജോസഫ് (സെക്രട്ടറി), സഞ്ജു മാത്യു (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അഭിലാഷ് രാമൻ (ജോയിന്റ് സെക്രട്ടറി), സ്മിത ആന്റണി (പി.ആർ.ഒ), മായ വി.സി, ആരതി തുഷാർ (കൾച്ചറൽ കോർഡിനേറ്റർമാർ), ഷണ്മുഖൻ കെ.ആർ (മാർക്കറ്റിംഗ് കോർഡിനേറ്റർ) എന്നിവരെയും മറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തിട്ടുണ്ട്. എബ്രഹാം ജോൺ, മാർട്ടിൻ തോമസ്, ജിഫ്രി ഖാദർ, സുഭാഷ് പി, ശരത് ബാബു, ധന്യ വി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ‘മലയാളി പത്രം’ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. പുതിയ ടീമിന് വിജയകരവും പ്രചോദനാത്മകവുമായ ഒരു പ്രവർത്തനകാലം ആശംസിച്ച മലയാളി പത്രം, ഇവരുടെ കൂട്ടായ നേതൃത്വവും അർപ്പണബോധവും മലയാളി സമൂഹത്തെ ശക്തിപ്പെടുത്താനും സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കാനും അർത്ഥവത്തായ പ്രവർത്തനങ്ങളിലൂടെ ആളുകളെ ഒരുമിപ്പിക്കാനും സഹായിക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

