അരൂർ: ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ കലാപരമായ കഴിവുകൾക്ക് ചിറകുവിരിക്കാൻ ലക്ഷ്യമിട്ടാണ് അരൂർ ഗ്രാമപഞ്ചായത്ത് ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ വ്യക്തമാക്കി. പഞ്ചായത്തിലെ 24 വാർഡുകളിലെയും അങ്കണവാടികളെ ഒരു കുടക്കീഴിൽ അണിനിരത്തി സംഘടിപ്പിച്ച കുരുന്നുകളുടെ കലാപ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുന്നുകൾക്കായി ‘മിന്നാമിന്നിക്കൂട്ടം’ എന്ന പേരിൽ ഒരുക്കുന്ന ഈ കലാമേള വരും വർഷങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ അരൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച പ്രവർത്തനം കാഴ്ചവെച്ച അങ്കണവാടികളെ വേദിയിൽ ആദരിക്കുകയും, മത്സരങ്ങളിൽ പങ്കെടുത്ത കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

