ന്യൂഡൽഹി: ഭരണഘടന ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാനും, 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും കൂട്ടായി പരിശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ഭരണഘടനയുടെ ചൈതന്യം പാർലമെന്റിനും കോടതികൾക്കും അപ്പുറത്തേക്ക് വ്യാപിക്കണമെന്നും ജനജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ഒരു ലേഖനത്തിലൂടെ വ്യക്തമാക്കി. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ സംഭാവനകളെ അനുസ്മരിച്ച പ്രധാനമന്ത്രി, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

