വാടാനപ്പള്ളിയിൽ അയൽവീടിന്റെ ടെറസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തൃശൂർ: വാടാനപ്പള്ളിയിൽ അയൽവീടിന്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എങ്ങണ്ടിയൂർ സ്വദേശിയായ ജിതിൻ (26) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അയൽവീടിന്റെ മുകൾനിലയിലാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിൽ കാര്യമായ മുറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *