ഝാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച എസ്‌യുവി അപകടത്തിൽപ്പെട്ടു; ഒരു കുടുംബത്തിലെ 13 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാർഖണ്ഡിലെ റാംഗഢ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച എസ്‌യുവി അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ റാഞ്ചി–പട്ന ദേശീയപാതയിൽ പൈൻകി ഗ്രാമത്തിന് സമീപമായിരുന്നു അപകടം.

ബിഹാറിലെ നളന്ദ ജില്ലയിലുള്ള ജംഘാരോ ഗ്രാമത്തിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവർ ഝാർഖണ്ഡിലെ പ്രശസ്തമായ രജറപ്പ ക്ഷേത്രത്തിലെ ഛിന്നമസ്താ ദേവിയെ ദർശിക്കാനായി യാത്ര ചെയ്യുകയായിരുന്നു. 14 പേരാണ് എസ്‌യുവിയിൽ ഉണ്ടായിരുന്നത്.

പുലർച്ചെ രണ്ടുമണിയോടെ കുജ്ജു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൈൻകി ഗ്രാമത്തിന് സമീപം വാഹനം മറ്റൊരു വലിയ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ്‌യുവി പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ റാംഗഢ് സദർ ആശുപത്രിയിലെത്തിച്ചെങ്കിലും 13 പേരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടത്തിനുശേഷം നിർത്താതെ പോയ വലിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തിന്റെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അമിതവേഗത്തിലായിരുന്ന എസ്‌യുവി മറ്റൊരു വാഹനത്തിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

അപകടത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഗവർണർ സന്തോഷ് കുമാർ ഗാങ്‌വാറും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി റാംഗഢ് സദർ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

അ

Leave a Reply

Your email address will not be published. Required fields are marked *