യൂനിസ് പാക്കിസ്ഥാനു വിട്ടോളാന്‍ യുഎന്‍ വേദിക്കു പുറത്ത് ബംഗ്ലാദേശികള്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്്ട്ര സഭാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കാന്‍ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനിസ് എഴുന്നേല്‍ക്കുമ്പോള്‍ യോഗസ്ഥലത്തിനു പുറത്ത് ബംഗ്ലാദേശികള്‍ പ്രതിഷേധിക്കുകയായിരുന്നു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളായ ബംഗ്ലാദേശികളാണ് പ്രതിഷേധ സ്വരമുയര്‍ത്തിയത്. യൂനുസ് പാക്കിസ്ഥാനിയാണ്. യൂനിസ് പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ കൊല്ലുന്നതു നിര്‍ത്തുക, ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകരതയോടു വിട പറയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും അവര്‍ കൈയിലെടുത്തിരുന്നു. യൂനിസ് ബംഗ്ലാദേശിനെ ഒരു താലിബാന്‍, ഭീകര രാഷ്ട്രമാക്കി മാറ്റുകയാണെന്നും ചിലര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുന്‍ ഇസ്‌കോണ്‍ ആചാര്യന്‍ ചിന്‍മോയ് കൃഷ്ണദാസിനെ വിട്ടയയ്ക്കണമെന്നാണ് വേറെ ചിലര്‍ ആവശ്യപ്പെട്ടത്.