കൊച്ചി: ഫുട്‌ബോളില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളുടെ പുതിയ സീസണ്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഏറെ വിലപ്പെട്ട റിക്രൂട്ട്‌മെന്റ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പോര്‍ച്ചുഗീസ് മുന്നേറ്റനിരയിലെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരനായ തിയാഗോ അലക്‌സാണ്ടര്‍ മെന്‍ഡസ് ആല്‍വെസാണ് കേരള ബ്ലാസ്‌റ്റേഴിസില്‍ എത്തിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗില്‍ നിന്നാണ് ആല്‍വസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇടതു വിങ്ങില്‍ അതിവേഗത്തില്‍ പന്തുമായി പ്രതിരോധ നിരയെ കീറിമുറിച്ച് മുന്നേറുന്നതാണ് ആല്‍വസിന്റെ രീതി. അതേ സമയം തന്നെ സെന്റര്‍ ഫോര്‍വേഡായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും കഴിവു തെളിയിച്ചിട്ടുണ്ട്.
ഇതിനിടെ സൂപ്പര്‍ കപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ പ്രീസീസണ്‍ ക്യാമ്പിനു തുടക്കമിട്ടിരിക്കുകയാണ്. കോച്ച് ഡേവിഡ് കറ്റാലയ്‌ക്കൊപ്പം പ്രമുഖ താരങ്ങളെല്ലാം ഗോവയിലെത്തിയിട്ടുണ്ട്. ആഡ്രിയാന്‍ ലൂണ, നോഹ സദൗയി, ദുസാന്‍ ലഗതോര്‍, കോള്‍ഡോ ഒബിയേറ്റ എന്നീ വിദേശ താരങ്ങളും ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട്.
പോര്‍ച്ചുഗീസിന്റെ കുന്തമുന ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം, വിദേശ താരങ്ങള്‍ അഞ്ച്

