ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 പരമ്പരയില്‍ ഗില്ലിനു വിശ്രമവും സഞ്ജുവിനു ക്രീസുമെന്നു ചിത്രം തെളിയുന്നു

ന്യൂഡല്‍ഹി: ഡിസംബര്‍ ആദ്യവാരം ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസന് ഗാലറിയില്‍ ഇരിക്കേണ്ടതായി വരില്ലെന്നു സൂചനകള്‍. കഴിഞ്ഞയാഴ്ച സമാപിച്ച ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ഒരു കളിയില്‍ മാത്രമാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓപ്പണര്‍ എന്നു മികവു തെളിയിച്ച സഞ്ജുവിനെ ക്യാപ്റ്റന്‍സിയുമായി ടീമില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്ലിനുവേണ്ടി താഴേക്കിറക്കുകയായിരുന്നു. ജിതേഷ് ശര്‍മ കൂടി ടീമില്‍ എത്തിയതോടെ സഞ്ജുവിന്റെ സ്ഥാനം ഗാലറിയിലാകുകയും ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകുന്നത്.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിനു തിളങ്ങാനായതേയില്ല. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങേണ്ടി വന്നതിനാല്‍ സഞ്ജുവിനും തിളങ്ങനാകാതെ പോയി. ഇതോടെ ഗില്ലിനെതിരേ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്കു പുറമെ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ഉടന്‍ തന്നെ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *