ദുബായ്: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ചാരിറ്റി മേഖലയിലെ സിഎസ്ആര്‍ പ്രവര്‍ത്തനമായ ഹംഗര്‍ ഫ്രീ വേള്‍ഡ് എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ പി അബ്ദുള്‍ സലാം ഇതു സംബന്ധിച്ച ലെറ്റര്‍ ഓഫ് ഇന്റന്റ് എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്മലാഷ് ബെക്കെലെയ്ക്ക് കൈമാറി.
നിലവില്‍ ഇന്ത്യയിലും സാംബിയയിലുമാണ് മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് കാംപയിന്‍ നടക്കുന്നത്. രണ്ടു രാജ്യങ്ങളിലായി ദിവസവും 1.15 ലക്ഷം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. സാംബിയയിലെ മൂന്നു സ്‌കൂളുകളിലായി 2024 മുതല്‍ ഇതുവരെ ഒമ്പതു ലക്ഷം ഭക്ഷണപ്പൊതികളാണ് കൊടുത്തിരിക്കുന്നത്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് ഇതുവഴിയുണ്ടാകുന്ന മെച്ചം മനസിലാക്കിയാണ് ഇപ്പോള്‍ സാംബിയയിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിയമപ്രകാരം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സിഎസ്ആര്‍ വിഹിതത്തിന്റെ ഇരട്ടിയിലധികം രൂപയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ചെലവഴിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. ബ്രാന്‍ഡിന്റെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളിലും ലാഭത്തിന്റെ മിനിമം അഞ്ചു ശതമാനമാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

