സിമി നാരാണന്‍ ഗീതയ്ക്കും ജുനൈദ് അബുബക്കറിനും രഞ്ജിത് മാത്യുവിനും സിജു ജേക്കബിനും സമത സാഹിത്യ അവാര്‍ഡ്

സമത ലിറ്റററി ഫെസ്റ്റിവലിന്റെ ന്റെ ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിധിനിര്‍ണ്ണയം വയലാര്‍ അവര്‍ഡ് ജേതാവ് ശ്രീ. ബെന്യാമിനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശ്രീ. പി എന്‍ ഗോപികൃഷ്ണനും അടങ്ങുന്ന ജൂറി നിര്‍വ്വഹിച്ചു.

മികച്ച കഥ – ‘കാപ്പിക്കുരു മധുരം’ സിമി നാരായണന്‍ ഗീത
മികച്ച നോവല്‍ – ‘അന്ധകാരസവാരി’ ജുനൈദ് അബൂബക്കര്‍
മികച്ച കവിത – ‘പ്രത്യാശയുടെ താക്കോല്‍’, രഞ്ജിത്ത് മാത്യു
മികച്ച യാത്രാവിവരണം – ‘ക്രിസ്തുമസ് ഐലന്‍ഡ്’ സിജു ജേക്കബ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി

പുരസ്‌കാരങ്ങള്‍ നവംബര്‍ 29ന് നടക്കുന്ന സമത – ഡിസി ബുക്‌സ് സാഹിത്യോത്സവത്തില്‍ വെച്ചു സമ്മാനിക്കുന്നതാണ്.

ജേതാക്കള്‍ക്ക് മലയാളീപത്രത്തിന്റെ അഭിനന്ദനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *