മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരം, നസീര്‍ ഹുസൈനുമായി ഒമ്പതു വര്‍ഷത്തെ അടുപ്പമെന്ന് സരബ്ജിത്

ലാഹോര്‍: തീര്‍ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ വച്ച് കാണാതായ സിഖ് വനിത മതം മാറി പാക് പൗരനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്നു വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ പൗരനായ നസീര്‍ ഹുസൈനെയാണ് കപൂര്‍ത്തല സ്വദേശിനിയായ സരബ്ജിത് കൗര്‍ എന്ന ഇന്ത്യന്‍ വനിത അതിര്‍ത്തി കടന്നെത്തി രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഷെയ്ഖ്പുരയിലെ മജിസ്‌ട്രേറ്റിനു മുമ്പാകെ സരബ്ജിത് സത്യവാങ്മൂലം നല്‍കി. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകകരിച്ചത്.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി തനിക്ക് നസീറിനെ അറിയാമെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും മജിസ്‌ട്രേറ്റിനോട് സരബ്ജിത് കൗര്‍ പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് തീരുമാനമെന്ന് അവര്‍ വെളിപ്പെടുത്തുന്നുമുണ്ട്. കോടതി രേഖകള്‍ പ്രകാരം സരബ്ജിത് കൗര്‍ മതം മാറിയ ശേഷം നൂര്‍ എന്ന പേരു സ്വീകരിച്ചുവെന്നാണ് കോടതി രേഖകളില്‍ വെളിപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *