സിഡ്നി: ഓസ്ട്രേലിയയില്‍ പുതിയതായി പതിനൊന്ന് എന്‍ഡോമെട്രിയോസിസ് ആന്‍ഡ് പെല്‍വിക് പെയിന്‍ ക്ലിനിക്കുകള്‍ തുടങ്ങുന്നു. നഗര പ്രദേശങ്ങള്‍ക്കു പുറത്താണ് ഇവയെല്ലാം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ ഇത്തരത്തിലുള്ള ആശുപത്രികളുടെ എണ്ണം 33 ആയി ഉയരുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, മെനോപോസ്, പെരി മെനോപോസ് തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കാണ് ഇത്തരം ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിക്കുക. അടുത്ത വര്‍ഷം തുടക്കത്തില്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും. സ്ത്രീകളുടെ ആരോഗ്യരക്ഷയ്ക്കായി നടപ്പാക്കുന്ന എണ്ണൂറു കോടി ഡോളറിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമാണ് ഈ സ്പെഷാലിറ്റി ക്ലിനിക്കുകള്‍.
എന്‍ഡോമെട്രിയോസിസ് സംബന്ധമായ വയര്‍ വേദന, പെല്‍വിക് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കായിരിക്കും ഇത്തരം ക്ലിനിക്കുകളില്‍ വിദഗ്ധ ചികിത്സ ലഭിക്കുക. ഇതിനു പുറമെ മെനോപോസിന്റെയും പെരി മെനോപോസിന്റെയും പ്രശ്നങ്ങള്‍ക്കായും പ്രത്യേക വിഭാഗം ഉണ്ടായിരിക്കും. ഓസ്ട്രേലിയയിലെ ഒരോ ഏഴില്‍ ഒരു സ്ത്രീ വീതം എന്‍ഡോമെട്രിയോസിസ് രോഗം മൂലം ക്ലേശിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
പുതിയതായി ക്ലിനിക്കുകള്‍ ആരംഭിക്കുന്ന സ്ഥലങ്ങള്‍
ന്യൂ സൗത്ത് വെയില്‍സ്:
സെന്‍ട്രല്‍ കോസ്്റ്റ് കമ്മ്യൂണിറ്റി വിമന്‍സ് സെന്റര്‍, വയോമിങ്
വിന്മാലി മെഡിക്കല്‍ സെന്റര്‍, വിന്മാലി
നോവ മെഡിക്കല്‍ സെന്റര്‍, വാഗ വാഗ
ക്വീന്സ്ലാന്ഡ്
ബ്ലണ്ടര്‍ റോഡ് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സെന്റര്‍, ഓക്സ്ലി
ട്രൂ റിലേഷന്‍ഷിപ്പ്സ് ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്ത്, ബ്ലാക്കാള്
വെസ്റ്റേണ്‍ ഓസ്ട്രേലിയ
ലൂമ ഫോര്‍ ഹെര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ്, ജൂണ്ടലൂപ്
വിക്ടോറിയ
ഡാന്‍ഡനോങ് സൂപ്പര്‍ ക്ലിനിക്, ഡാന്‍ഡനോങ്
ലാട്രോബ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ്, മോര്‍വെല്‍
വെറിബീ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കെയര്‍, വെറിബീ

