ന്യൂഡല്‍ഹി: വൈറ്റ് കോളര്‍ ഭീകരശൃംഘലയുടെ ഭാഗമെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് എന്‍ഐഎയുടെ പിടിയിലായ മറ്റൊരു ഡോക്ടറുടെ ഫോണിലുണ്ടായിരുന്നത് അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും ശേഖരം. ഡോ. അദീല്‍ മജീദ് റാത്തറുടെ ഫോണിലാണ് ഇവ കണ്ടെടുത്തിരിക്കുന്നത്. ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പതിനാല് മൊബൈല്‍ ഫോണുകളായിരുന്നു പിടിച്ചെടുത്തിരുന്നത്. ഇവയില്‍ നിന്നാണ് ഒന്നിലധികം കാശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോകളും ലഭിച്ചിരിക്കുന്നത്. ഇവരുമായി നടത്തിയ വീഡിയോ കോളുകളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
സെഷന് എന്ന സമൂഹ മാധ്യമ ആപ്പിലൂടെയും വാട്സ്പ്പിലൂടെയുമായിരുന്നു സംസാരങ്ങള്‍ നടത്തിയിരുന്നത്. ഇതോടെ വൈറ്റ് കോളര്‍ ഭീകരര്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലമാക്കുന്നതിനായി കാശ്മീരി സ്ത്രീകളെയും ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. പ്രാദേശിക ഡോക്ടര്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും മറ്റു ലക്ഷ്യങ്ങള്‍ക്കുമായി കാശ്മീരില്‍ നിന്നുള്ള സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പുകള്‍ ഒരുക്കിയിരുന്നോ എന്ന ദിശയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുമ്പ് സഹാറന്‍പൂരിലെ ആശുപത്രിയിലായിരുന്നു ഡോ റാത്തര്‍ ജോലി ചെയ്തിരുന്നത്. അക്കാലത്ത് നിരന്തരം രാത്രി സന്ദര്‍ശകര്‍ ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.

