സിഡ്‌നി: സിഡ്‌നി തണ്ടറിന്റെ ആഭിമുഖ്യത്തില്‍ ടാപ്ലിന്‍ പാര്‍ക്കില്‍ ലോകത്തിലെ പ്രശസ്തരായ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി സിഡ്‌നിയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ആന്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. സിഡ്‌നി സ്മാഷും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലായിരുന്നു ഇതോടൊപ്പമുള്ള സഹൃദ പോരാട്ടം. തണ്ടറിന്റെ താരങ്ങളായ ചമരി അത്തപ്പാത്ത്, ഫീബേ ലിച്ച്ഫീല്‍ഡ്, ഹസ്രത്ത് ഗില്‍ എന്നിവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. സിഡ്‌നി സിക്‌സേഴ്‌സിനു വേണ്ടി എല്ലസ പെരി, ആലീസ ഹീലി എന്നിവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു.
്ക്രിക്കറ്റ് എന്ന കായിക വിനോദം തന്നെ സാംസ്‌കാരിക ഉത്സവം കൂടിയായി മാറി. ഉത്സവത്തിന്റെ സൗന്ദര്യത്തിലേക്ക് കാണികളും ധാരാളമായി ഒഴുകിയെത്തി. വിമന്‍സ് ബിഗ് ബാഷ് ലീഗിനു മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ആന്‍ഡ് കള്‍ച്ചര്‍ ഉത്സവം സംഘടിപ്പിച്ചത്. കാണികള്‍ സകുടുംബമാണ് ഇതിലേക്ക് വന്നെത്തിയത്. ഉച്ചയ്ക്കു ശേഷം നടന്ന സാംസ്‌കാരിക പരിപാടിയില്‍ ഭാംഗ്ര നൃത്തം, ലൈവ് ഡിജെ, ബോളിവുഡ് ഡാന്‍സ്, ഹെന്ന, ഭക്ഷണ സ്റ്റാളുകള്‍ എന്നിങ്ങനെ ആകര്‍ഷണങ്ങള്‍ ഏറെയായിരുന്നു.

