മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2027 ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള നൂറു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യ സര്‍വീസ് നടത്തുകയ അതിവേഗ ട്രെയിന്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന ദൂരം 508 കിലോമീറ്റര്‍ ആകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ വരാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും സഞ്ചരിക്കുക. 12 സ്‌റ്റോപ്പുകളായിരിക്കും അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുണ്ടാകുക. അതിനാല്‍ യാത്രയ്ക്ക രണ്ടുമണിക്കൂര്‍ 17 മിനിറ്റായിരിക്കും ആവശ്യമായി വരിക. 2029ല്‍ മുഴുവന്‍ പാതയുടെയും നിര്‍മാണം പൂര്‍ത്തിയാകുന്ന വിധത്തിലാണ് പണികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹൈ സ്പീഡ് റെയില്‍ ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും ഒരു മണിക്കൂര്‍ 58 മിനിറ്റിനുള്ളിലായിരിക്കും കവര്‍ ചെയ്യുക.

