സിഡ്നി: അമ്മമലയാളത്തിന്റെ ഗരിമ വിളിച്ചോതി ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന മലയാളി പത്രത്തിന്റെ പതിനഞ്ചാമത് വാര്‍ഷികപരിപാടികളുടെ ഭാഗമായി സിംപോസിയം സംഘടിപ്പിക്കുന്നു.
വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റ അസഹിഷ്ണുതകളും മലയാളി മറക്കുന്ന മര്യാദകളും എന്ന വിഷയത്തിലാണ് സിംപോസിയം സംഘടിപ്പിക്കുന്നത്.ഇന്ന് വൈകിട്ട് (ഡിസംബര്‍ രണ്ട്) വൈകിട്ട് 6 മുതല്‍ എഴു മുപ്പതു വരെ സിഡ്നി മ്യൂസ് ഹബ്ബില്‍ നടക്കുന്ന പരിപാടിയില്‍ മലയാള സാഹിത്യകാരന്‍ ബെന്യാമിന്‍, യുവ എഴുത്തുകാരി ദീപാ നിശാന്ത്, നടിയും എഴുത്തുകാരിയുമായ സജിതാ മഠത്തില്‍ എന്നിവര്‍ പങ്കെടുക്കും.
മലയാളി പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഡോക്ടര്‍ ബാബു ഫിലിപ്പ്, മറ്റ് ഭാരവാഹികള്‍, കലാസാഹിത്യരംഗങ്ങളിലെ പ്രമുഖര്‍,എഴുത്തുക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നവംബര്‍ 30 ന് മലയാളീ പത്രത്തിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നിരുന്നു. വാര്‍ഷികാഘോഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് സാഹിത്യ സംവാദങ്ങളും സിംപോസിയവും സംഘടിപ്പിക്കുന്നത്

