സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് എല്‍ബിഎസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും വിഭവ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ദീര്‍ഘകാല സാമ്പത്തിക സാമൂഹിക ക്ഷേമം വളര്‍ത്തുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങളും അതിനുള്ള സാങ്കേതിക വിദ്യയും ഡിസംബര്‍ 4, 5, 6 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കും.
വിദ്യാഭാസ വിദഗ്ദ്ധര്‍, ഗവേഷകര്‍, പ്രാക്ടിസിങ് എന്‍ജിനീയര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഇരുന്നൂറില്പരം പ്രബന്ധങ്ങളാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.
പൂജപ്പുര ക്യാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നബാര്‍ഡ് കേരളം ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്കുമാര്‍ അനുമല മുഖ്യാതിഥി ആയിരുന്നു. എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം. അബ്ദുല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. ഇന്സ്ടിട്യൂഷന് ഓഫ് എഞ്ചിനീയര്‍സ് കേരള ചെയര്മാന് ഉദയകുമാര്‍, എല്‍ബിഎസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ജെ. ജയമോഹന്, ഇന്സ്ടിട്യൂഷന് ഓഫ് എഞ്ചിനീയര്‍സ് കേരളം സെക്രട്ടറി ജഗദീശ്ശ ചന്ദ്ര പിഷാരടി, ബാലകൃഷ്ണന് നായര്‍, പ്രിസിപ്പല്‍ ഡോ. എം. ബി. സ്മിതമോള്‍, ഡോ. ഇ. എന്‍. അനില്‍കുമാര്‍, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ കീര്‍ത്തന മനോജ് എന്നിവര്‍ സംസാരിച്ചു.

