മനുഷ്യപരിണാമ ചരിത്രം തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ; ഈജിപ്തിൽ നിന്ന് നിർണായക ഫോസിൽ തെളിവുകൾ

കെയ്‌റോ: മനുഷ്യരാശിയുടെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിൽ നിന്നാണെന്ന കാലങ്ങളായുള്ള വിശ്വാസത്തെയും ശാസ്ത്രീയ ധാരണകളെയും തിരുത്തിക്കുറിക്കുന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഈജിപ്തിൽ നിന്ന് ലഭിച്ച പുതിയ ഫോസിൽ തെളിവുകൾ പ്രകാരം, നമ്മുടെ ആദിമ പൂർവികരുടെ പരിണാമം നേരത്തെ കരുതിയിരുന്നതിനേക്കാൾ വിശാലമായ ഭൂപ്രദേശത്താണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതുവരെ മനുഷ്യോത്ഭവ പഠനങ്ങളിൽ കാര്യമായി പരിഗണിക്കപ്പെടാതിരുന്ന വടക്കൻ ആഫ്രിക്കയിലേക്കും, പ്രത്യേകിച്ച് ഈജിപ്തിലേക്കും ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിയുന്നതാണ് ഈ കണ്ടെത്തൽ. ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

ആഫ്രിക്കൻ, യുറേഷ്യൻ ഹോമിനോയിഡുകളുടെ ജൈവഭൂമിശാസ്ത്ര സംഗമസ്ഥാനത്തുനിന്ന് ലഭിച്ച ആദിമ മയോസീൻ കാലഘട്ടത്തിലെ കുരങ്ങൻ വർഗത്തിന്റെ ഫോസിലാണ് നിർണായകമായത്. ഈ ഫോസിലിന്റെ പ്രായവും സവിശേഷതകളും മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പ്രൈമേറ്റുകളുമായി സാമ്യമുള്ളതാണ്. ആദിമ കുരങ്ങുകളുടെ പരിണാമം കിഴക്കൻ ആഫ്രിക്കയിൽ മാത്രമായി ഒതുങ്ങിയിരുന്നില്ലെന്നും, ഈജിപ്ത് പോലുള്ള പ്രദേശങ്ങൾക്കും നമ്മുടെ ആദിമ ചരിത്രത്തിൽ നിർണായക പങ്കുണ്ടായിരുന്നുവെന്നുമാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *