ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അഫ്ഗാന്‍ വിമാനം റണ്‍വേ മാറിയിറങ്ങിയെങ്കിലും അപകടം ഒഴിവായത് ഭാഗ്യം കൊണ്ടു മാത്രം. ലാന്‍ഡിങ് റണ്‍വേയ്ക്കു പകരം ടേക്ക് ഓഫ് റണ്‍വേയിലാണ് വിമാനം വന്നിറങ്ങിയത്. ടേക്ക് ഓഫ് വണ്‍വേയില്‍ ഭാഗ്യം കൊണ്ടു മാത്രം മറ്റു വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് അപകടം ഒഴിവായത്. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ വിമാനമാണ് അപകടത്തില്‍ നിന്നു രക്ഷപെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. റണ്‍വേ 29 എല്‍ ആയിരുന്നു ലാന്‍ഡിങ്ങിനുള്ളതെങ്കിലും തെറ്റി ടേക്ക് ഓഫിനുള്ള റണ്‍വേ 29 ആര്‍ ലാണ് വിമാനം വന്നിറങ്ങുന്നത്. കാഴ്ചയില്‍ വ്യക്തത ലഭിക്കാത്തതു കൊണ്ടു സംഭവിച്ച പിഴവാണെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

