ആംബുലൻസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് പരിക്ക്

മണിമല: പത്തനംതിട്ടയിൽ നിന്നും ഡയാലിസിസ് രോഗിയുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. മണിമലയിൽ വെച്ചുണ്ടായ അപകടത്തിൽ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന വർഗീസ് എന്നയാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മണിമല പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗിയെ ഉടൻ തന്നെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. മണിമല പോലീസ് സ്ഥലത്തെത്തി തുടനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *