അമേരിക്കയിലെ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു, ധനാനുമതി ബില്‍ ജനപ്രതിനിധി സഭ കടന്നു(222-209), ഓര്‍ഡര്‍ ഉടന്‍

വാഷിങ്ടന്‍: യുഎസിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ തുടരുന്ന ഷട്ട് ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ബില്ല് ജനപ്രതിനിധി സഭയില്‍ പാസായി. സെനറ്റ് അതിനു മുമ്പേ ബില്‍ അംഗീകരിച്ചിരുന്നതാണ്. ആ ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരമാണ് ലഭിക്കാതിരുന്നത്. 209നെതിരേ 222 വോട്ടിനാണ് ബില്‍ ജനപ്രതിനിധി സഭയില്‍ നിന്നു പാസായത്. ഇനി സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൂടിയുണ്ടെങ്കില്‍ ഷട്ട്ഡൗണ്‍ അവസാനിക്കും. ഇതു സംബന്ധിച്ച ഓര്‍ഡറില്‍ വൈകാതെ ട്രംപ് ഒപ്പു വയ്ക്കും.

ജനുവരി 30 വരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട് ഡൗണ്‍ അവസാനിക്കുന്നതോടെ കാര്യങ്ങള്‍ ഇനി തടസം കൂടാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ഇതോടെ സാധിക്കും. സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് അനുവദിക്കാനുള്ള ധനാനുമതി ബില്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു അമേരിക്കയില്‍ ഷട്ട് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്. ഇതോടെ അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നിലയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *