ബ്രഹ്മോസ് വികസനത്തിന് 90 ഏക്കർ സ്ഥലം കൂടി അനുവദിക്കും

തിരുവനന്തപുരം: മിസൈലുകൾക്കാവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസിന്റെ വികസനത്തിനായി തിരുവനന്തപുരത്ത് 90 ഏക്കർ ഭൂമി കൂടി അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ പദ്ധതിക്കായി അനുവദിക്കുന്ന ആകെ ഭൂവിസ്തൃതി 180 ഏക്കറാകും.

നേരത്തെ 90 ഏക്കർ ഭൂമി അനുവദിച്ചിരുന്നെങ്കിലും വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 90 ഏക്കർ കൂടി അനുവദിക്കണമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ബ്രഹ്മോസ് മിസൈലുകൾക്കാവശ്യമായ വിവിധ ഘടകങ്ങളുടെ നിർമാണവും പ്രതിരോധ ഉൽപാദന മേഖലയിലെ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് അധിക ഭൂമി അനുവദിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *