ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; സൈനിക നടപടി അവസാനിച്ചിട്ടില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ:ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. തുടർച്ചയായ 11-ാം ദിവസമാണ് യു.എസ്. സൈന്യം ഇറാനിൽ ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

സൈനിക നടപടി ഇതോടെ അവസാനിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ തുടരുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയും അമേരിക്കൻ സേനയ്ക്കും സഖ്യകക്ഷികൾക്കും നേരെയുള്ള ഭീഷണികൾ ചെറുക്കുകയുമാണ് നടപടികളുടെ ലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു.

അതേസമയം, അമേരിക്കയുടെ ആക്രമണങ്ങളെ ഇറാൻ അപലപിക്കുകയും ശക്തമായ തിരിച്ചടി തുടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ സുരക്ഷാസാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *