ഓസ്ട്രേലിയ ഡേ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സുരക്ഷ കര്‍ശനമാക്കി ;സിഡ്നിയില്‍ മാത്രം 1,500 ഉദ്യോഗസ്ഥരെ വിന്യസിക്കും

വരാനിരിക്കുന്ന ഓസ്ട്രേലിയ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് സിഡ്നിയില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ആഘോഷങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ സിഡ്നിയില്‍ മാത്രം 1,500 ഉദ്യോഗസ്ഥരെ വിന്യസിക്കും.ജനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നീളമുള്ള തോക്കുകള്‍ കരുതാന്‍ അനുമതി നല്‍കിയിട്ടുണ്ട്.വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനും വിദ്വേഷ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിനും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു.

ജനുവരി 26 വരെയുള്ള നീണ്ട അവധി ദിനങ്ങള്‍ കണക്കിലെടുത്ത് ‘ഓപ്പറേഷന്‍ സേഫ് ലോംഗ് വീക്കെന്‍ഡ്’ ആരംഭിച്ചു. ഹൈവേകളില്‍ പട്രോളിംഗ് ശക്തമാക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *