ഞങ്ങൾക്കും കുടുംബത്തോടൊപ്പം ആഘോഷിക്കണം’; ബക്രീദിന് അവധി ആവശ്യപ്പെട്ട് ബെവ്കോ ജീവനക്കാർ മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് മദ്യശാലകൾക്കും അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘ് (ബിഎംഎസ്) മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇത്തവണ മെയ് 27, 28 തീയതികളിൽ സർക്കാർ തുടർച്ചയായി രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബെവ്കോ ജീവനക്കാർക്കും പെരുന്നാൾ അവധി വേണമെന്ന ആവശ്യവുമായി സംഘടന രംഗത്തെത്തിയത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകമാക്കിയിട്ടും ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇത് ബാധകമാക്കിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെപ്പോലെ ബെവ്കോയിലെ തൊഴിലാളികൾക്കും കുടുംബത്തോടൊപ്പം വിശേഷദിവസങ്ങൾ ആഘോഷിക്കാൻ അവകാശം ഉണ്ടെന്നും, അതിനാൽ ബക്രീദ് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *