മുംബൈ–കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദ വസ്തുക്കൾ കണ്ടെത്തിയില്ല

കണ്ണൂർ: മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നു. വിമാനത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കൈയെഴുത്ത് കുറിപ്പ് കണ്ടെത്തിയതോടെയാണ് ആശങ്ക പരന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷമാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയും വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു.ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. അതിനാൽ ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറിപ്പ് വിമാനത്തിനുള്ളിൽ എത്തിയത് എങ്ങനെയാണെന്നും അതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുമായി കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *