കൂത്തുപറമ്പിൽ വീടിന് നേരെ ബോംബേറ്

കണ്ണൂർ: കൂത്തുപറമ്പിൽ ജനവാസ മേഖലയിലെ വീടിന് നേരെ ബോംബാക്രമണം. കൂത്തുപറമ്പ് മെരുവമ്പായിൽ സുഹറയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്.വീടിന്റെ ജനലിൽ ബോംബ് തട്ടിയെങ്കിലും ഭാഗ്യവശാൽ പൊട്ടിയില്ല. എന്നാൽ ഏറിന്റെ ആഘാതത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണം നടന്ന വിവരം പുറംലോകമറിയുന്നത്.സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ നിലവിൽ സൂചനകളൊന്നും ലഭ്യമല്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *