ഓക്‌ലൻഡിൽ പ്രമുഖ നടൻ ക്ലിഫ് കർട്ടിസ് ഉൾപ്പെട്ട വാഹനാപകടം; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് ഗുരുതര പരിക്ക്, നടനെതിരെ കേസ്

ഓക്‌ലൻഡ്: ന്യൂസിലൻഡിലെ പ്രമുഖ ചലച്ചിത്ര താരം ക്ലിഫ് കർട്ടിസ് ഉൾപ്പെട്ട വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ ഗഗൻദീപ് സിംഗിന് ഗുരുതര പരിക്ക്. ഓക്‌ലൻഡ് വാട്ടർഫ്രണ്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഗഗൻദീപിന് എട്ട് വാരിയെല്ലുകൾ ഒടിയുകയും ഇടുപ്പെല്ലിന് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഗുരുതര പരിക്കുകളെ തുടർന്ന് 60 ദിവസത്തോളം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട് അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനും നിശ്ചിത പരിധിയിൽ കൂടുതൽ മദ്യം കഴിച്ച് വാഹനമോടിച്ചതിനും ക്ലിഫ് കർട്ടിസിനെതിരെ കേസെടുത്തു. കേസിൽ ഓക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തിന് സമൻസ് അയച്ചിട്ടുണ്ട്. കോടതിയിൽ ഈ ആരോപണങ്ങളിൽ വിചാരണ നടക്കാനിരിക്കുന്നതേയുള്ളൂ.

അപകടത്തിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും അന്വേഷണത്തിൽ അധികൃതരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും നടൻ ക്ലിഫ് കർട്ടിസ് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *