മാലിന്യത്തിൽ നിന്ന് സെറാമിക് ടൈലുകൾ; പ്രൊഫ. വീണ സഹജ്‌വല്ലയുടെ സ്മാർട്ട് സെന്ററിന് അന്താരാഷ്ട്ര തലത്തിൽ ഗോൾഡ് പുരസ്കാരം

സിഡ്നി: ഉപയോഗശൂന്യമായ ഗ്ലാസും തുണിമാലിന്യങ്ങളും പുനരുപയോഗിച്ച് എൻജിനീയറിങ് സെറാമിക് ടൈലുകളാക്കി മാറ്റുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പ്രൊഫസർ വീണ സഹജ്‌വല്ലയുടെ നേതൃത്വത്തിലുള്ള യു.എൻ.എസ്.ഡബ്ല്യു സ്മാർട്ട് സെന്ററിന് (UNSW SMaRT Centre) അഭിമാനകരമായ ഗോൾഡ് പുരസ്കാരം.

തങ്ങളുടെ നിരന്തര ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും സാങ്കേതികവിദ്യ യാഥാർത്ഥ്യമാക്കാൻ സഹായിച്ച ലിവർപൂൾ സിറ്റി കൗൺസിലുമായുള്ള സഹകരണത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിതെന്ന് പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രൊഫ. സഹജ്‌വല്ല വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ ഇത്തരം കണ്ടുപിടിത്തങ്ങൾ മാലിന്യ സംസ്കരണത്തിനും പുനരുപയോഗ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മാതൃകയാണെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *