റബ്ബർ മലിനീകരണ ഭീഷണി; ചിക്കഡീസ് ലഘുഭക്ഷണം വിപണിയിൽ നിന്ന് പിൻവലിച്ചു

സിഡ്നി: റബ്ബർ കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് ജനപ്രിയ ലഘുഭക്ഷണമായ ‘ചിക്കഡീസ്’ (Chickadees) വിപണിയിൽ നിന്ന് പിൻവലിച്ചു. ഭക്ഷണപദാർത്ഥങ്ങളിൽ വിദേശവസ്തുക്കൾ (foreign matter) കലരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യവ്യാപകമായി വൂൾവർത്ത്സ് , കോൾസ് (Coles), ഐജിഎ തുടങ്ങിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഓൺലൈൻ വഴിയും ഈ ലഘുഭക്ഷണങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. മൾട്ടിപാക്കുകൾ, 190 ഗ്രാം, 90 ഗ്രാം, 45 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളിലുള്ള പാക്കറ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. ഈ ലഘുഭക്ഷണം കഴിക്കരുതെന്ന് ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കറ്റുകൾ തിരികെ നൽകി മുഴുവൻ തുകയും തിരികെ വാങ്ങാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *