നിക്ഷേപ നികുതി പരിഷ്കരണങ്ങളെ പിന്തുണച്ച് കോമൺവെൽത്ത് ബാങ്ക് സി.ഇ.ഒ മാറ്റ് കോമിൻ; സ്റ്റാർട്ടപ്പുകളെ സംരക്ഷിക്കണമെന്ന് ആവശ്യം

സിഡ്നി: ഓസ്‌ട്രേലിയയിൽ നിലവിൽ ചർച്ച ചെയ്യപ്പെടുന്ന നിക്ഷേപ നികുതി വ്യവസ്ഥകളിലെ മാറ്റങ്ങളെ പരസ്യമായി പിന്തുണച്ച് പ്രമുഖ ധനകാര്യ സ്ഥാപനമായ കോമൺവെൽത്ത് ബാങ്കിന്റെ സി.ഇ.ഒ മാറ്റ് കോമിൻ രംഗത്ത്. നികുതി ഇളവുകളിൽ മാറ്റങ്ങൾ വരുത്തുമ്പോഴും രാജ്യത്തെ സ്റ്റാർട്ടപ്പുകൾ, പുതിയ സംരംഭകർ ഉയർന്ന റിസ്ക്കുള്ള നിക്ഷേപ മേഖലകൾ എന്നിവർക്കുള്ള ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ഭരണ കർത്താക്കൾ എടുത്തു കളയരുതെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കണം പുതിയ നികുതി നയങ്ങൾ രൂപീകരിക്കേണ്ടതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ നിലവിലുള്ള വിപുലമായ നികുതി ഘടന ഭാവിയിൽ രാജ്യത്തിന്റെ ഉത്പാദനക്ഷമതയ്ക്ക് വലിയ രീതിയിലുള്ള സമ്മർദ്ദങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിപുലമായ നികുതി പരിഷ്കരണ ചർച്ച കളുടെ ഭാഗമായി സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ മേഖലകൾക്ക് നൽകേണ്ട നികുതി ഇളവുകളെക്കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാർ ഇപ്പോൾ പുനഃപരിശോധന നടത്തിവരികയാണ്.

അതേസമയം, രാജ്യത്തെ മുൻ ട്രഷറർ ജോ ഹോക്കിയും പ്രോപ്പർട്ടി മേഖലയുമായി ബന്ധപ്പെട്ട ചില നികുതി ഇളവുകൾ കുറയ്ക്കുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റ് ചില നികുതി പരിഷ്കരണങ്ങളെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയിലെ നിക്ഷേപ നികുതി പരിഷ്കരണ ചർച്ചകൾ സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ

Leave a Reply

Your email address will not be published. Required fields are marked *