പ്രതിപക്ഷ ഉപനേതൃപദവി വിവാദം: ‘ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നത്’; പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

ആര് വിട്ടുവീഴ്ച ചെയ്യണമെന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കൂടിക്കാഴ്ച നടത്തുമെന്നും അതിന് തടസ്സമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയ്ക്ക് യാതൊരു വാശിയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. പദവികളേക്കാൾ ഇടതുപക്ഷ ഐക്യത്തിനാണ് പാർട്ടി പ്രാധാന്യം നൽകുന്നതെന്നും കേരളത്തിലെ എൽഡിഎഫിനെ ആ ഐക്യത്തിന്റെ മാതൃകയായി മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *