തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA), ആശ്വാസപ്പടി (DR) ഇനത്തിൽ 36,057 കോടി രൂപയുടെ കുടിശ്ശിക തീർക്കാനുണ്ടെന്ന് നിയമസഭയിൽ ചോദ്യം. പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലെ ചോദ്യോത്തരവേളയിലാണ് ഈ വിഷയം ഉന്നയിക്കപ്പെട്ടത്.
മാവേലിക്കര എം.എൽ.എ എം.എസ്. അരുൺ കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന ആവശ്യവും സഭയിൽ ചർച്ചയായി. പെൻഷൻകാരും ജീവനക്കാരും നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുടിശ്ശികത്തുക അടിയന്തരമായി കൊടുത്തുതീർക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയർന്നത്.

