സിഡ്‌നി: മലയാളി പത്രത്തിന്റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരി ദീപാ നിശാന്ത് പങ്കെടുത്ത് സംസാരിക്കുന്നു.
നിരവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും കുറിച്ചിട്ട തന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ സാഹിത്യരംഗത്ത് പ്രവേശിച്ച അധ്യാപികയും എഴുത്തുകരിയുമായ ദീപ നിശാന്ത് വളരെ കുറഞ്ഞ കാലയളവ് കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.പ്രണയവ്യഥയുടെ മാനിഫെസ്റ്റോ, രാധയും രാജാവിന്റെ പ്രേമഭാജനങ്ങളും എന്നീ രണ്ടു നിരൂപണങ്ങളും മൂന്ന് ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരവുമാണ് ദീപയുടെ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതികള്‍.
പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനായ നടന്‍ ജിഷ്ണുവിന്റെ മരണ ശേഷം എഴുതിയ ഓര്‍മ്മക്കുറിപ്പും, തന്റെ വിദ്യാര്‍ത്ഥിയെക്കുറിച്ചെഴുതിയ ‘ജലം കൊണ്ടുള്ള മുറിവുകള്‍’, ചലച്ചിത്ര നടി ഷക്കീലയെ കുറിച്ച് എഴുതിയ കുറിപ്പ് തുടങ്ങിയവയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കുന്നോളമുണ്ടേല്ലാ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം ഏറെ പതിപ്പുകള്‍ പിന്നിട്ടു. 2015-ല്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിന് അനുകൂലമായി ദീപ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും എഴുതാറുണ്ട്

