ഗുജറാത്തിലും ദാമനിലും വികസന കുതിപ്പ്; ആയിരക്കണക്കിന് കോടികളുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലും ദാമനിലും നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. സൂറത്തിൽ നടക്കുന്ന ചടങ്ങിൽ വഡോദര-മുംബൈ എട്ട് വരി എക്സ്പ്രസ് വേ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ദേശീയ പാത 56 നാല് വരിയാക്കുന്നതിന്റെ ശിലാസ്ഥാപനം ഉൾപ്പെടെ 18,800 കോടി രൂപയുടെ പദ്ധതികൾക്കാണ് അദ്ദേഹം ഗുജറാത്തിൽ തുടക്കം കുറിക്കുന്നത്.

ദാമനിൽ നമോ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ, നമോ ആശുപത്രി എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. ദാമനിലെ NIFT ക്യാമ്പസിന്റെ തറക്കല്ലിടൽ അടക്കം 2,970 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇവിടെ തുടക്കമാവുക.

ഇതോടൊപ്പം ലക്ഷദ്വീപുമായി ബന്ധപ്പെട്ട 885 കോടി രൂപയുടെ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമാവും. കൽപ്പേനി, കടമത്ത് ദ്വീപുകളിലെ തുറമുഖ സൗകര്യങ്ങളുടെ വികസനമാണ് ഇതിൽ ഉൾപ്പെടുന്നത്. 300 മീറ്റർ വരെ നീളമുള്ള ക്രൂയിസ് കപ്പലുകൾ ഉൾപ്പെടെ വലിയ യാത്രാ കപ്പലുകൾക്ക് വർഷം മുഴുവനും നങ്കൂരമിടാൻ സഹായിക്കുന്ന വിധത്തിലാണ് ഇവിടെ അത്യാധുനിക സംവിധാനമൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *