സിഡ്‌നിയിൽ ഭൂചലനം; തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രകമ്പനം, പരിഭ്രാന്തരായി ജനങ്ങൾ

സിഡ്നി: സിഡ്‌നി നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാംപ്‌ബെൽടൗൺ, മെനാംഗിൾ പാർക്ക്, അപ്പിൻ തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് ശക്തമായ പ്രകമ്പനം ഉണ്ടായത്.

പ്രദേശത്തെ വീടുകളിലും അപ്പാർട്ട്മെന്റുകളിലും ഏകദേശം പത്ത് സെക്കൻഡോളം ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പെട്ടെന്നുണ്ടായ ഭൂചലനത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *