അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനം വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെയാണ് പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലെ റഡാർ കേന്ദ്രത്തിന് സമീപം തകർന്നുവീണത്. കേപ് ന്യൂവൻഹാം എൽആർആർഎസ് വിമാനത്താവളത്തിന് പടിഞ്ഞാറായാണ് അപകടമുണ്ടായതെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *