ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ അതിർത്തി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. യൂറോപ്യൻ മൂല്യങ്ങൾ ഉൾക്കൊള്ളാത്ത ജനവിഭാഗങ്ങളുടെ വൻതോതിലുള്ള കുടിയേറ്റത്തിൽ രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വൻതോതിലുള്ള അനിയന്ത്രിത കുടിയേറ്റത്തെ മുൻപും പലതവണ പരസ്യമായി വിമർശിച്ചിട്ടുള്ള മസ്ക്, സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കാനും തനത് സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കാനും യൂറോപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.

