ആസാമിലെ ഉരുക്ക് ഫാക്ടറിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു

ഗുവാഹത്തി: ആസാമിലെ കച്ചാർ ജില്ലയിൽ പ്രവർത്തിക്കുന്ന ഉരുക്ക് നിർമാണ ഫാക്ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ഉധർബന്ദ് മേഖലയിലുള്ള രണ്ട് ഉരുക്ക് ഫാക്ടറികൾ പങ്കിടുന്ന വ്യവസായ സമുച്ചയത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *