വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടി.

മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണം. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 1960ലെ കേരള സിവിൽ സർവീസ് ചട്ടപ്രകാരമാണ് അന്വേഷണവിധേയമായി സസ്പെൻഷൻ നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ചട്ടവിരുദ്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *