മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യ ബജറ്റ്; ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് ജൂൺ 19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന അദ്ദേഹം, കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാകും.

കേരള രൂപീകരണത്തിന് ശേഷം ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ മുൻപ് ആർ. ശങ്കർ, സി അച്യുത മേനോൻ, ഉമ്മൻ ചാണ്ടി എന്നിവരാണ് ഉണ്ടായിരുന്നത്. 2016-ൽ അന്നത്തെ ധനമന്ത്രി കെ എം മാണി രാജിവെച്ചതിനെ തുടർന്ന് ധനകാര്യ വകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചതോടെയാണ്, 29 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ധനകാര്യ വകുപ്പും കൈവശം വച്ചിരിക്കുന്ന വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം അവതരിപ്പിച്ചതിന് പിന്നാലെ എത്തുന്ന ബജറ്റിൽ ധനകാര്യ പുനഃസംഘടന, വരുമാന വർധന, ചെലവ് നിയന്ത്രണം, വികസന പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *