ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍, എങ്ങും കനത്ത സുരക്ഷ

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. രണ്ടു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ചെങ്കോട്ടയിലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായി നടക്കുന്ന ക്രിക്കറ്റ് മത്സരം എന്ന നിലയില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോക്കല്‍ പോലീസിനൊപ്പം സുരക്ഷയ്ക്ക് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

ഈഡന്‍ ഗാര്‍ഡനു ചുറ്റുമുള്ള പ്രദേശങ്ങളും നിയമസഭ, രാജ്ഭവന്‍, ഹൈക്കോടതി, റേഡിയോ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും കനത്ത സുരക്ഷാവലയത്തിനുള്ളിലാക്കിയിരിക്കുകയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളും കര്‍ശന നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീര്‍ കാളിഘട്ടില്‍ നടത്താനിരുന്ന സന്ദര്‍ശനം പോലും മാറ്റിവച്ചിരിക്കുന്നു. സുരക്ഷാ സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഈഡന്‍ ഗാര്‍ഡന് മൂന്നു തട്ടുകളായുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മുക്കിലും മൂലയിലും വരെ നോട്ടമെത്തുന്ന സിസിടിവി ക്യാമറകളും സജ്ജീകരിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *