റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് യുഎസ് ഫെഡറൽ റിസർവിന്റെ നിർണായക ചുമതല

വാഷിംഗ്ടൺ: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെയും ഇന്ത്യൻ വംശജരായ സാമ്പത്തിക വിദഗ്ധൻ രാജ് ചെട്ടിയെയും മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആശാ ശർമയെയും യുഎസ് ഫെഡറൽ റിസർവ് രൂപീകരിച്ച സുപ്രധാന ടാസ്‌ക് ഫോഴ്‌സുകളുടെ നേതൃത്വത്തിലേക്ക് നിയമിച്ചു. ഫെഡറൽ റിസർവിന്റെ ധനനയ ചട്ടക്കൂടും പ്രവർത്തന രീതികളും സമഗ്രമായി വിലയിരുത്തി പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ സമിതികളുടെ ചുമതല.

രഘുറാം രാജൻ ബാലൻസ് ഷീറ്റ് നയങ്ങൾ പരിശോധിക്കുന്ന ടാസ്‌ക് ഫോഴ്‌സിൽ അംഗമായിരിക്കും. സാമ്പത്തിക വിദഗ്ധൻ രാജ് ചെറ്റി സാമ്പത്തിക വിവരശേഖരണവും ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട സമിതിയിലും, ആശാ ശർമ ഉൽപാദനക്ഷമത, തൊഴിലവസരങ്ങൾ, കൃത്രിമബുദ്ധിയുടെ (AI) സ്വാധീനം എന്നിവ വിലയിരുത്തുന്ന ടാസ്‌ക് ഫോഴ്‌സിലും നേതൃത്വം വഹിക്കും.

യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ച് ടാസ്‌ക് ഫോഴ്‌സുകളാണ് കേന്ദ്രബാങ്കിന്റെ നയരൂപീകരണ സംവിധാനം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കുക. ഇന്ത്യൻ വംശജരായ മൂന്ന് പ്രമുഖരെ ഈ നിർണായക ചുമതലകളിലേക്ക് തെരഞ്ഞെടുത്തത് ആഗോള സാമ്പത്തികരംഗത്ത് ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *