കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജൻ ചുമതലയേറ്റു

ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജൻ ചുമതലയേറ്റു. രാവിലെ 11 മണിയോടെ ഡൽഹിയിലെ കേരള ഹൗസിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.

ചുമതലയേറ്റെടുത്ത ജി. ദേവരാജനെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ അബിൻ വർക്കി, ചാണ്ടി ഉമ്മൻ എന്നിവർ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മിഷണർ അശ്വതി ശ്രീനിവാസും ചടങ്ങിൽ സന്നിഹിതയായിരുന്നു.

ന്യൂഡൽഹിയിലെ വിവിധ സംഘടനാ പ്രതിനിധികളും പൗരപ്രമുഖരുമായ അനിൽ ബോസ്, ബാബു പണിക്കർ, രഘുനാഥ്, എൻ. അശോകൻ, മൻസൂർ, ഹാലിം, ഫോർവേഡ് ബ്ലോക്ക് ഡൽഹി സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി ധർമ്മേന്ദ്ര കുമാർ വർമ, അമിത് സിംഗ്, ഗൗരവ് കുമാർ, ഹരിശങ്കർ, ചരൺജിത് സിംഗ്, സംസ്ഥാന പ്രതിനിധികളായ കളത്തിൽ വിജയൻ, പി. രാജേന്ദ്രൻ നായർ, ആർ. എസ്. ഹരി, ലോനപ്പൻ ചെക്കച്ചാംപറമ്പിൽ, പാളയം സതീഷ്, ഫ്രാൻസിസ്, ബൈജു മേനാച്ചേരി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *