ട്രംപിനെ ശവപ്പെട്ടിയിൽ ചിത്രീകരിച്ച് ടെഹ്റാനിൽ ഭീമൻ ബിൽബോർഡ്; യുഎസ്-ഇറാൻ സംഘർഷത്തിനിടെ പ്രകോപന സന്ദേശം

ടെഹ്‌റാൻ:ടെഹ്റാനിലെ എൻഖെലാബ് (വിപ്ലവ) സ്ക്വയറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നതായി ചിത്രീകരിച്ച ഭീമൻ ബിൽബോർഡ് ഇറാൻ സ്ഥാപിച്ചു. “We Will Kill Trump” (ഞങ്ങൾ ട്രംപിനെ കൊല്ലും) എന്ന ഇംഗ്ലീഷ് സന്ദേശവും ബിൽബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിനും സമീപകാല യുഎസ് സൈനിക നടപടികൾക്കുമെതിരായ പ്രതികരണത്തിന്റെ ഭാഗമായാണ് ബിൽബോർഡ് സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. എൻഖെലാബ് സ്ക്വയർ ഇറാന്റെ ഔദ്യോഗിക പ്രചാരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.

ഇതിനിടെ ഹോർമുസ് കടലിടുക്കും മേഖലാ സുരക്ഷയും സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വാക്കുതർക്കവും സൈനിക സമ്മർദവും ശക്തമായി തുടരുകയാണ്. പരസ്പര ഭീഷണികളും മുന്നറിയിപ്പുകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *